Thursday, August 13, 2020

kaathirippu (waiting)



അരികിൽ വരുമോ പ്രിയ സഖി നീ 

ഇനിയും അകലാതിതു വഴിയേ 

കുയിലിൻ നാദം തോൽക്കും നിൻ 

ഗാനം കേൾക്കാൻ ഞാനിരിപ്പൂ 

ആ സ്വര വീചിയിൽ ഞാനറിയാതെയെൻ 

മാനസം ആനന്ദ നൃത്തമാടും 


പ്രണയം നിറയും നിൻ മിഴിയിൽ 

ഒരു മിഴി നീരായ് ഞാനലിയും 

പവിഴം പൊഴിയും നിന്നധരം 

എൻ അധരങ്ങളിൽ വന്നണയും 

ആ മൃദു സന്ധ്യയിൽ 

ഞാനറിയാതെ എൻ 

ഹൃദയത്തിൽ ആയിരം പൂ വിടരും 


അരികിൽ വരുമോ പ്രിയ സഖി നീ 

ഇനിയും അകലാതിതു വഴിയേ 

കുയിലിൻ നാദം തോൽക്കും നിൻ 

ഗാനം കേൾക്കാൻ ഞാനിരിപ്പൂ 

ആ സ്വര വീചിയിൽ ഞാനറിയാതെയെൻ 

മാനസം ആനന്ദ നൃത്തമാടും 



ജോസ് 

13 ആഗസ്ത് 2020 

No comments:

Post a Comment